---
title: "എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു; വാഹന സൗകര്യവും ലഭിക്കുന്നില്ല"
english_title: "Kasarkodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113717/kasarkodu"
published_at: "2023-05-10T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645af87a2656c_Screenshot_20230510-071949_Facebook.jpg"
keywords: []
---

# എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു; വാഹന സൗകര്യവും ലഭിക്കുന്നില്ല

> **Lead Summary:** **കാസര്‍കോട്**: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു. ഇവര്‍ക്കുള്ള വാഹന സൗകര്യവും ലഭിക്കുന്നില്ല. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. Powered By നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്.

## Article Content

**കാസര്‍കോട്**: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു. ഇവര്‍ക്കുള്ള വാഹന സൗകര്യവും ലഭിക്കുന്നില്ല. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. Powered By നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്.

എന്നാല്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെ സൗജന്യ മരുന്ന് വിതരണം നിര്‍ത്തി. മംഗലാപുരത്തും പരിയാരത്തും വിദഗ്ധ ചികിത്സയ്ക്ക് പോകാന്‍ സൗജന്യ വാഹന സൗകര്യം നല്‍കിയിരുന്നു. ഇതും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113717/kasarkodu)