---
title: "ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം പരിശോധന: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ "
english_title: "Mv govidhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113728/mv-govidhan"
published_at: "2023-05-10T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b0b4425d93_Screenshot_20230510-083809_WhatsApp.jpg"
keywords: []
---

# ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം പരിശോധന: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 

> **Lead Summary:**  ബോട്ട് മറിഞ്ഞു ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അതിന്റെ സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ പുറപ്പെടുകയെന്നു സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇനിയൊരു 10–25 പേർ മരിക്കുന്ന ദുരന്തം ഉണ്ടായാൽ മാത്രമേ അടുത്ത തവണ പരിശോധിക്കാൻ പോവുകയുള്ളൂവെന്നും എം.വി.ഗോവിന്ദൻ വിമർശിച്ചു.

## Article Content

 ബോട്ട് മറിഞ്ഞു ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അതിന്റെ സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ പുറപ്പെടുകയെന്നു സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇനിയൊരു 10–25 പേർ മരിക്കുന്ന ദുരന്തം ഉണ്ടായാൽ മാത്രമേ അടുത്ത തവണ പരിശോധിക്കാൻ പോവുകയുള്ളൂവെന്നും എം.വി.ഗോവിന്ദൻ വിമർശിച്ചു.

 കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് പാലത്തിനു സമീപം ആന്തൂർ നഗരസഭയുടെ ടേക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘മുൻപൊക്കെ ബോട്ടുണ്ടെന്ന് പറയുമ്പോൾ ആവേശമായിരുന്നു. എന്നാൽ, ഇപ്പോൾ ബോട്ടുണ്ടെന്ന് പറയുമ്പോൾ കുറച്ചു വിഷമമാണ്. എല്ലാവരും മേലെ കുത്തിയിരുന്നു നോക്കുകയാണ്.

എപ്പോഴാണ് അതു മറിയുക എന്ന് ആർക്കറിയാം. മറിഞ്ഞാൽ അതിന്റെ രക്ഷാകവചങ്ങൾ ഒരുക്കുന്ന സാധനങ്ങൾ സീറ്റിന്റെ അടിയിലാണ് ഉള്ളത്. പകുതിയാളും മുകളിലാണ് ഉള്ളത്. അവരുടെ കയ്യിൽ ഒരു ചുക്കുമില്ല. ഇപ്പോൾ ഒരുപാട് ബോട്ടുകൾ ഇവിടെയുണ്ട്. എല്ലാവർക്കും ലൈസൻസ് ഉണ്ടോ എന്ന് പറയാൻ പറ്റില്ല. ഇവിടെ പരിശോധിക്കാൻ വന്നിട്ടുണ്ട് എന്നു പറഞ്ഞു. ഇങ്ങനെ സംഭവങ്ങൾ വരുമ്പോൾ മാത്രമാണ് നോക്കാൻ പുറപ്പെടുക. ഇല്ലെങ്കിൽ ഇനിയുമൊരു 10–25 പേർ മരിക്കുന്ന സംഭവം വരുമ്പോൾ വീണ്ടും നോക്കാൻ പോകും. അതുവരെ ഒരു നോട്ടവും ഉണ്ടാകില്ല.’ – എം.വി.ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113728/mv-govidhan)