---
title: "ചിത്രമതിൽ തീർത്തു"
english_title: "Chambad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113747/chambad"
published_at: "2023-05-10T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b201f0f43c_IMG-20230510-WA0012.jpg"
keywords: []
---

# ചിത്രമതിൽ തീർത്തു

> **Lead Summary:** **ചമ്പാട് : **പെരിങ്ങത്തൂർ ഐ.ടി.ഇ. ദശദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രമതിൽ തീർത്തു. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം ബുധനാഴ്ച നടക്കും. സമൂഹസമ്പർക്ക സഹവാസക്യാമ്പ്-അരങ്ങിന്റെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്.

## Article Content

**ചമ്പാട് : **പെരിങ്ങത്തൂർ ഐ.ടി.ഇ. ദശദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രമതിൽ തീർത്തു. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം ബുധനാഴ്ച നടക്കും. സമൂഹസമ്പർക്ക സഹവാസക്യാമ്പ്-അരങ്ങിന്റെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്.

ബഷീർ ചിത്രകൂടം, സുശാന്ത് കൊല്ലറക്കൽ, മോഹന സുബ്രഹ്മണി, പി.മനോജ്, കിഷോർ കുമാർ, ഫ്രഡറിക്‌ ബറീദ്, ഷൈജു എന്നീ ചിത്രകലാധ്യാപകരും പെരിങ്ങത്തൂർ ഐ.ടി.ഇ.യിലെ അധ്യാപക വിദ്യാർഥികളും രണ്ടുദിവസത്തെ ചിത്രമതിൽ നിർമാണത്തിൽ പങ്കാളികളായി. അധ്യാപക വിദ്യാർഥികൾക്ക് ചിത്രകലയുടെ പ്രാധാന്യം മനസ്സിലാക്കാനാണ് നിറക്കൂട്ട് എന്ന പേരിൽ ചിത്രമതിൽ ഒരുക്കിയതെന്ന് ഐ.ടി.ഇ. പ്രിൻസിപ്പൽ കെ.ഹസൻ പറഞ്ഞു. അരങ്ങ് സഹവാസ ക്യാമ്പിന്റെ സ്വാഗതസംഘം ചെയർമാൻ കെ.കെ.മണിലാൽ, ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡൻറ് നസീർ ഇടവലത്ത്, സ്കൂൾ മാനേജർ എ.കലേഷ്, സി.ജലേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് സമാപനദിവസമായ ബുധനാഴ്ച വൈകിട്ട് മൂന്നിന് ശില്പിയും ചിത്രകാരനുമായ വത്സൻ കൂർമകൊല്ലേരി മതിൽ സ്കൂളിന് സമർപ്പിക്കും. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113747/chambad)