---
title: "സോഷ്യൽ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ്  അറസ്റ്റിലെന്ന് റിപ്പോർട്ട്‌ "
english_title: "Social media viral star hasbulla "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113777/social-media-viral-star-hasbulla"
published_at: "2023-05-10T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b3902071a7_images_(1).jpeg"
keywords: []
---

# സോഷ്യൽ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ്  അറസ്റ്റിലെന്ന് റിപ്പോർട്ട്‌ 

> **Lead Summary:** സോഷ്യൽ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലെന്ന് റിപ്പോർട്ട്‌. നടു റോഡിൽ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

## Article Content

സോഷ്യൽ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലെന്ന് റിപ്പോർട്ട്‌. നടു റോഡിൽ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ, ഹസ്ബുള്ള നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ട്രാഫിക് നിയമലംഘനത്തിന് ഡാഗെസ്താനിൽ അറസ്റ്റിലായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷമാണ് ഹസ്ബുള്ളക്കും കൂട്ടൂകാർക്കും പണികൊടുത്തത്. സംഭവത്തിന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന വീഡിയോയിൽ ഹസ്ബുള്ളയും സുഹൃത്തുക്കളും കാറുകൾ റോഡിൽ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും മറ്റുള്ള വാഹനങ്ങളെ തടയുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കസ്റ്റഡിയിലെടുത്ത ഹസ്ബുള്ളയ്ക്കും കൂട്ടുകാർക്കുമെതിരെ ട്രാഫിക് നിയമലംഘന കുറ്റങ്ങൾ ചുമത്തിയെന്ന് റിപ്പോർട്ട് പറയുന്നു. നിയമലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡാഗെസ്താൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113777/social-media-viral-star-hasbulla)