---
title: "യുവ ഡോക്ടറുടെ ദാരുണമരണം; സംസ്ഥാന വ്യാപക പണിമുടക്കിന് ഐ.എം.എ ആഹ്വാനം"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113788/kollam"
published_at: "2023-05-10T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b4041edacc_IMG-20230510-WA0011.jpg"
keywords: []
---

# യുവ ഡോക്ടറുടെ ദാരുണമരണം; സംസ്ഥാന വ്യാപക പണിമുടക്കിന് ഐ.എം.എ ആഹ്വാനം

> **Lead Summary:** **കൊല്ലം**: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.

## Article Content

**കൊല്ലം**: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.

സമീപകാലത്തായി സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരേ വിവിധ കോണുകളില്‍ നിന്ന് അക്രമങ്ങൾ വർധിച്ചു വരികയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പണിമുടക്ക് അടക്കം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.

ഡോക്ടർമാർക്കെതിരേ അക്രമം വർധിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം മാർച്ചിൽ പണിമുടക്ക് നടത്തിയിരുന്നു. കേരളത്തിൽ അഞ്ചുദിവസത്തിൽ ഒന്ന് എന്ന തോതിലാണ് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതെന്ന് ഐ.എം.എ. ഭാരവാഹികൾ അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു ഡോക്ടറുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113788/kollam)