---
title: "സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു; ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സപ്പെടും "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113804/manathavadi"
published_at: "2023-05-10T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b493773e59_IMG-20230510-WA0047.jpg"
keywords: []
---

# സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു; ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സപ്പെടും 

> **Lead Summary:**  **മാനന്തവാടി**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ.എ യും, ഐ.എം.എ യും ആഹ്വാനം ചെയ്ത പ്രതിഷേധസമരത്തിന്റെ ഭാഗമായി ജില്ലയിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സപ്പെടും.

## Article Content

 **മാനന്തവാടി**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ.എ യും, ഐ.എം.എ യും ആഹ്വാനം ചെയ്ത പ്രതിഷേധസമരത്തിന്റെ ഭാഗമായി ജില്ലയിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സപ്പെടും.

എന്നാല്‍ നിലവില്‍ ഒ.പി ടിക്കറ്റ് നല്‍കിയവരെ മുഴുവന്‍ പരിശോധിക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ തടസ്സപ്പെടില്ലെന്നും സംഘടന നേതൃത്വം അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സന്ദീപെന്നയാളെ വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴാണ് വനിത ഡോക്ടര്‍ വന്ദനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ ഡോക്ടര്‍ പിന്നീട് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113804/manathavadi)