---
title: "മണിപ്പൂരിലെ ന്യൂനപക്ഷ സംഘർഷം - പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു "
english_title: "Peravoor Congress protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113805/peravoor-congress-protest"
published_at: "2023-05-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b49a356c47_IMG-20230510-WA0073.jpg"
keywords: []
---

# മണിപ്പൂരിലെ ന്യൂനപക്ഷ സംഘർഷം - പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു 

> **Lead Summary:** മണിപ്പൂരിലെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തുന്നത് ന്യൂനപക്ഷ വേട്ടയാണ് എന്ന് ആരോപിച്ച്, പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും , പ്രതിഷേധയോഗവും നടന്നു,

## Article Content

മണിപ്പൂരിലെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തുന്നത് ന്യൂനപക്ഷ വേട്ടയാണ് എന്ന് ആരോപിച്ച്, പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും , പ്രതിഷേധയോഗവും നടന്നു,

     മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭ്യമാക്കുക ,കേന്ദ്രസർക്കാർ അക്രമികളെ സംരക്ഷിക്കുന്ന സമീപനം ഉപേക്ഷിക്കുക, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ മണിപ്പൂരിൽ ജീവിക്കാൻ അനുവദിക്കുക,,എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു പന്തം കൊളുത്തി പ്രകടനവും , പ്രതിഷേധയോഗവും നടന്നത്. 

പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. നേതാക്കളായ മാത്യു എടത്താഴെ, സി.ഹരിദാസൻ , സി.സുഭാഷ് ,ശരത്ത് ചന്ദ്രൻ ,മനോജ് താഴെപ്പുര ,നൂറുദ്ദീൻ മുള്ളേരിക്കൽ , രാജു ജോസഫ് , കെ. കെ വിജയൻ , പി.പി. അലി, കെ.കെ. ജനാർദ്ദനൻ ,ബാബു തുരുത്തിപ്പള്ളിയിൽജോബി വാലുംകണ്ടത്തിൽ , കെ.ജോസഫ് ,എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113805/peravoor-congress-protest)