---
title: "നവീകരിച്ച പൊതു ശൗചാലയം ജനങ്ങൾക്കായി തുറന്നു കൊടുത്തു"
english_title: "The renovated public toilet was opened to the public"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113852/the-renovated-public-toilet-was-opened-to-the-public"
published_at: "2023-05-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b6cdb2d6d1_Screenshot_2023-05-10-15-33-44-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവീകരിച്ച പൊതു ശൗചാലയം ജനങ്ങൾക്കായി തുറന്നു കൊടുത്തു

> **Lead Summary:** ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചായത്തിന്റെ നവീകരിച്ച പൊതു ശൗചാലയം ജനങ്ങൾക്കായി തുറന്നു കൊടുത്തു.ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സ്സാൻഡർ ഉദ്‌ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ അധ്യക്ഷനായി.

## Article Content

ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചായത്തിന്റെ നവീകരിച്ച പൊതു ശൗചാലയം ജനങ്ങൾക്കായി തുറന്നു കൊടുത്തു.ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സ്സാൻഡർ ഉദ്‌ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് റെജി പുളിക്കൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ കെ ജോയി , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പറമുണ്ട , സി ഗോപിനാഥ്‌ , എ. സി പൗലോസ് , ഇ രമാദേവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113852/the-renovated-public-toilet-was-opened-to-the-public)