---
title: "യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം - ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനുശോചന യോഗം നടന്നു"
english_title: "Dr vandhana death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113856/dr-vandhana-death"
published_at: "2023-05-10T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b6e7bcd2f2_IMG-20230510-WA0193.jpg"
keywords: []
---

# യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം - ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനുശോചന യോഗം നടന്നു

> **Lead Summary:** കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: രാജേഷ് എം അധ്യക്ഷത വഹിച്ചു. ഡോ: ആന്റോ വർഗീസ്, ഡോ: നയനാ പോൾ, ഡോ: ഷഹനാസ് എന്നിവർ സംസാരിച്ചു. സ്ഥാനത്തുടനീളം ഉള്ള ആരോഗ്യ മേഖലയിലെ പ്രവർത്തകരെല്ലാം യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ്. സർക്കാരിനും ആരോഗ്യവകുപ്പിനും എതിരെ ഗുരുതര വിമർശനങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു.

## Article Content

കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: രാജേഷ് എം അധ്യക്ഷത വഹിച്ചു. ഡോ: ആന്റോ വർഗീസ്, ഡോ: നയനാ പോൾ, ഡോ: ഷഹനാസ് എന്നിവർ സംസാരിച്ചു. സ്ഥാനത്തുടനീളം ഉള്ള ആരോഗ്യ മേഖലയിലെ പ്രവർത്തകരെല്ലാം യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ്. സർക്കാരിനും ആരോഗ്യവകുപ്പിനും എതിരെ ഗുരുതര വിമർശനങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു.

അതേസമയം സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു. പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113856/dr-vandhana-death)