---
title: "ഹരിത കേരള ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Harita Kerala District Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113890/harita-kerala-district-mission"
published_at: "2023-05-10T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b841b30876_Screenshot_2023-05-10-17-13-12-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഹരിത കേരള ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** നവകേരളം മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

നവകേരളം മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രധിനിതിക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ജൂൺ 5 പരിസ്ഥിതി ദിനം ആകുബോഴേക്കും സംസ്ഥാനം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കില ബ്ലോക്ക് കോഡിനേറ്റർ ടി മോഹനൻ അധ്യക്ഷത വഹിച്ചു.

കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകരൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം സുജന, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ വി സഹദേവൻ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ന്യൂസ് ബ്യുറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113890/harita-kerala-district-mission)