---
title: "മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ കണാഞ്ചേരി തോട്ടില്‍ ശുചീകരണം നടത്തി."
english_title: "As part of the pre-monsoon cleaning activities, cleaning was done at Kanancheri stream in Thariyot Gram Panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113912/as-part-of-the-pre-monsoon-cleaning-activities-cleaning-was-done-at-kanancheri-stream-in-thariyot-gram-panchayat"
published_at: "2023-05-10T19:22:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba1cad6e74_suchikasknmd.jpg"
keywords: []
---

# മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ കണാഞ്ചേരി തോട്ടില്‍ ശുചീകരണം നടത്തി.

> **Lead Summary:** **കാവുമന്ദം: **മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ കണാഞ്ചേരി തോട്ടില്‍ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡൈ്വഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ശ്രീകല, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറില്‍, എന്‍ വി സുഭാഷ്, ബി ബിജു, ഷാബി പെരുവയല്‍, വി പ്രതീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ശുചീകരണം നടത്തി.

## Article Content

**കാവുമന്ദം: **മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ കണാഞ്ചേരി തോട്ടില്‍ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡൈ്വഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ശ്രീകല, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറില്‍, എന്‍ വി സുഭാഷ്, ബി ബിജു, ഷാബി പെരുവയല്‍, വി പ്രതീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ശുചീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113912/as-part-of-the-pre-monsoon-cleaning-activities-cleaning-was-done-at-kanancheri-stream-in-thariyot-gram-panchayat)