---
title: "മധുരമൂറും മാമ്പഴങ്ങളുമായി ജൈവ മാമ്പഴ മഹോത്സവത്തിന് തുടക്കമായി. "
english_title: "Organic Mango Festival kicks off with Maduramoor and Mangoes. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113934/organic-mango-festival-kicks-off-with-maduramoor-and-mangoes"
published_at: "2023-05-10T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb7006a36e_zczczx.jpg"
keywords: []
---

# മധുരമൂറും മാമ്പഴങ്ങളുമായി ജൈവ മാമ്പഴ മഹോത്സവത്തിന് തുടക്കമായി. 

> **Lead Summary:** **കോളയാട്: ** കോളയാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും ബീ മാംഗോസിന്റെയും സംയുക്താ മുഖ്യത്തിലാണ് കോളയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം രണ്ടു ദിവസങ്ങളിലായി മാമ്പഴ മഹോത്സവം സംഘടിപ്പിക്കുന്നത്. നാൽപത് ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് നടക്കുന്നത്.

## Article Content

**കോളയാട്: ** കോളയാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും ബീ മാംഗോസിന്റെയും സംയുക്താ മുഖ്യത്തിലാണ് കോളയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം രണ്ടു ദിവസങ്ങളിലായി മാമ്പഴ മഹോത്സവം സംഘടിപ്പിക്കുന്നത്. നാൽപത് ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് നടക്കുന്നത്.

മാമ്പഴമേള കോളയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ടി.ജയരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ് കമ്മറ്റി അംഗങ്ങളായ ശ്രീജ പ്രദീപൻ ,ഉമ ദേവി, വാർഡ് മെമ്പർ കെ.വി.ജോസഫ്, ഷീബ, സി.ഡി.എസ്. ചെയർ പേഴ്സൺ ശുകുന്തള, എൻ. ഷിജോ, റഫീക്ക്, കെ.യദുൽ ഷാജി പി. തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടി, മുണ്ടപ്പൻ , നാട്ടി വൈറ്റ്, ഗുജറാത്തി, ചക്കര, പപ്പ കായി, പ്രിയൂർ, സിന്ദൂരം, മുവാണ്ടൻ ,കോമാങ്ങ തുടങ്ങി നാൽപത്തിലധികം മാമ്പഴങ്ങളുടെ വിൽപ്പനയും പ്രദർശനവുമാണ് നടക്കുന്നത്. എല്ലാ ഇനവും രുചിച്ച് നോക്കി വാങ്ങിക്കാം എന്നതാണ് പ്രത്യേകത.

കർഷകരുടെ പക്കൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മാങ്ങ യാതൊരു കൃത്രിമത്വവുമില്ലാതെ പുല്ലിൽ വച്ച് പഴുപ്പിച്ചാണ് വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്. മാമ്പഴോത്സവം വ്യാഴാഴ്ച്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113934/organic-mango-festival-kicks-off-with-maduramoor-and-mangoes)