---
title: "ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാംപ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മെയ് 18 ന് നടക്കും "
english_title: "Kannuur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113980/kannuur"
published_at: "2023-05-11T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c5a5e8ccdd_IMG-20230511-WA0011.jpg"
keywords: []
---

# ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാംപ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മെയ് 18 ന് നടക്കും 

> **Lead Summary:** **കണ്ണൂർ**: ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാംപ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മെയ് 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യുവിൽസൺ ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ**: ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാംപ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മെയ് 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യുവിൽസൺ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് ടി.ടി സ്റ്റീഫൻ അധ്യക്ഷനാകും. സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരം ക്യാംപുകൾ നടക്കുന്നുണ്ട്. യുവാക്കൾ വനിതകൾ, കർഷക തൊഴിലാളികൾ, പ്രൊഫഷനുകൾ തുടങ്ങിയവരെ പാർട്ടിയുടെ മുൻ ധാരയിലേക്കു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ക്യാംപിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടക അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ടി.ടി. സ്‌റ്റീഫൻ , പി.പി ജയദേവ് , കെ. അസിസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113980/kannuur)