---
title: "സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113984/apply-now"
published_at: "2023-05-11T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c61d085fb9_images.jpeg"
keywords: []
---

# സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പിലാക്കുന്ന''ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന''പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി 2 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം.

## Article Content

 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പിലാക്കുന്ന''ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന''പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി 2 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം.

കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. 4% പലിശ നിരക്കില്‍ വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപെടുക. ഫോൺ: 04972705036, 9400068513 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113984/apply-now)