---
title: "വിവാഹ വായ്പ അപേക്ഷ ക്ഷണിച്ചു"
english_title: "Marriage loan application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113993/marriage-loan-application-invited"
published_at: "2023-05-11T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c684555a19_download_(22).jpeg"
keywords: []
---

# വിവാഹ വായ്പ അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പരമാവധി വായ്പ തുക 2.5 ലക്ഷം രൂപ.

## Article Content

 പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പരമാവധി വായ്പ തുക 2.5 ലക്ഷം രൂപ.

വായ്പ തുക 7 ശതമാനം പലിശ നിരക്കില്‍ 60 മാസതവണകളായി 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍ 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113993/marriage-loan-application-invited)