---
title: "ഡോക്ടർ വന്ദനക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി"
english_title: "Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114045/veena-george"
published_at: "2023-05-11T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c917de06cd_Screenshot_2023-05-11-12-24-23-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡോക്ടർ വന്ദനക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി

> **Lead Summary:** **കൊട്ടാരക്കര**: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോടും മന്ത്രി സംസാരിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

## Article Content

**കൊട്ടാരക്കര**: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോടും മന്ത്രി സംസാരിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്ത് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114045/veena-george)