---
title: "കളഞ്ഞ് കിട്ടിയ സ്വർണ്ണ പാദസരം തിരിച്ചു നൽകി യുവാവ് മാതൃകയായി"
english_title: "The young man set an example by returning the stolen gold shoe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114083/the-young-man-set-an-example-by-returning-the-stolen-gold-shoe"
published_at: "2023-05-11T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645caca2d6926_IMG-20230511-WA0088.jpg"
keywords: []
---

# കളഞ്ഞ് കിട്ടിയ സ്വർണ്ണ പാദസരം തിരിച്ചു നൽകി യുവാവ് മാതൃകയായി

> **Lead Summary:** **കൂത്ത്പറമ്പ്**: കളഞ്ഞ് കിട്ടിയ സ്വർണ്ണ പാദസരം തിരിച്ചു നൽകി യുവാവ് മാതൃകയായി. ഫാർമ വേൾഡ് മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ മാനന്തേരി സ്വദേശി മുസമ്മലാണ് മാതൃകയായത്. കൂത്തുപറമ്പിലെ ഫാത്തിമാസിൽ ഫാത്തിമയുടെ ഒന്നര പവന്റെ സ്വർണ്ണ പാദസരമാണ് നഷ്ടമായത്.

## Article Content

**കൂത്ത്പറമ്പ്**: കളഞ്ഞ് കിട്ടിയ സ്വർണ്ണ പാദസരം തിരിച്ചു നൽകി യുവാവ് മാതൃകയായി. ഫാർമ വേൾഡ് മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ മാനന്തേരി സ്വദേശി മുസമ്മലാണ് മാതൃകയായത്. കൂത്തുപറമ്പിലെ ഫാത്തിമാസിൽ ഫാത്തിമയുടെ ഒന്നര പവന്റെ സ്വർണ്ണ പാദസരമാണ് നഷ്ടമായത്.

മുസമ്മിലിനു പാദസരം ലഭിക്കുകയും തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ആയിരുന്നു.പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ഫാത്തിമയ്ക്ക് പാദസരം തിരികെ നൽകുകയാണുണ്ടായത്. കൂത്തുപറമ്പ് സിഐ കെപി ശ്രീഹരിയുടെ സാന്നിധ്യത്തിലാണ് മുസമ്മൽ പാദസരം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114083/the-young-man-set-an-example-by-returning-the-stolen-gold-shoe)