---
title: "ആദ്യകാല സി പി എം നേതാവായിരുന്ന കെ.സി.കെ. അടിയോടിയുടെ അമ്പത്തിനാലാം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു"
english_title: "K C K adiyodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114087/k-c-k-adiyodi"
published_at: "2023-05-11T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cafba4a5ed_IMG-20230511-WA0010.jpg"
keywords: []
---

# ആദ്യകാല സി പി എം നേതാവായിരുന്ന കെ.സി.കെ. അടിയോടിയുടെ അമ്പത്തിനാലാം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു

> **Lead Summary:** ആദ്യകാല സി പി എം നേതാവായിരുന്ന കെ.സി.കെ. അടിയോടിയുടെ അമ്പത്തിനാലാം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു. അനുസ്മരണ റാലിയും, പൊതുയോഗവും നടത്തി. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ അധ്യക്ഷനായി.

## Article Content

ആദ്യകാല സി പി എം നേതാവായിരുന്ന കെ.സി.കെ. അടിയോടിയുടെ അമ്പത്തിനാലാം ചരമവാർഷിക ദിനാചരണം ചമ്പാട് നടന്നു. അനുസ്മരണ റാലിയും, പൊതുയോഗവും നടത്തി. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ അധ്യക്ഷനായി.

ടി. ഷബ്ന, പാനൂർ ഏരിയാ കമ്മിറ്റിയംഗം ഇ. വിജയൻ, കെ പി ശശിധരൻ, എ.കെ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി.കെയുടെ സ്മാരകം പണിയാൻ 4 സെൻ്റ് സ്ഥലം കുടുംബാംഗങ്ങൾ പാർട്ടിക്ക് കൈമാറി. കുടുംബാംഗം എ.കെ ഹരീന്ദ്രനിൽ നിന്നും ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങി. ചമ്പാട് കേന്ദ്രീകരിച്ച് അനുസ്മരണ പ്രകടനവും നടത്തി. ടി.ഹരിദാസ്, സി.കെ അശോകൻ, നസീർ ഇടവലത്ത്, പി.പ്രസന്ന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114087/k-c-k-adiyodi)