---
title: "സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർസീരിസ് അനുവദിച്ചു"
english_title: "KL 99 for government vehicles;  Special number series allotted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114100/kl-99-for-government-vehicles-special-number-series-allotted"
published_at: "2023-05-11T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cbb90b1fcd_images_-_2023-05-11T152448.105.jpeg"
keywords: []
---

# സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർസീരിസ് അനുവദിച്ചു

> **Lead Summary:**  **തിരുവനന്തപുരം**: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.

## Article Content

 **തിരുവനന്തപുരം**: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.

കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114100/kl-99-for-government-vehicles-special-number-series-allotted)