---
title: "ഏലപ്പീടികയിൽ ടൂറിസം വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Elapeedika tourisam dvpt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114111/elapeedika-tourisam-dvpt"
published_at: "2023-05-11T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cc81dc09aa_IMG-20230511-WA0104.jpg"
keywords: []
---

# ഏലപ്പീടികയിൽ ടൂറിസം വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക

## Article Content

കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക

> അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിന്റെയും ടൂറിസം മിഷൻ കണ്ണൂരിൻ്റെയും ആഭിമുഖ്യത്തിൽ ഏലപ്പീടികയിൽ പ്രാദേശിക ടൂറിസം വികസന സെമിനാർ "അറിയാം ഏലപ്പീടികയെ" എന്ന പേരിൽ സംഘടിപ്പിച്ചു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണൻ ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ സരീഷ് സംസാരിച്ചു.

 ഹോം സ്‌റ്റേ സൗകര്യങ്ങൾ സംബന്ധിച്ച് ആഷിഖ് മാമു, ഏലപ്പീടികയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം എന്നിവരും വിശദീകരിച്ചു. ഫാദർ ജിജോ വാതേലിൽ, ഫാദർ.അരീഷ് സ്റ്റീഫൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ എന്നിവർ പങ്കെടുത്തു. ഏലപ്പീടികയും- ടൂറിസവും സംബന്ധിച്ച് അഷറഫ് ഹാജി, പത്രോസ് മലയാംപടി, തോമസ് ആപ്ലിയിൽ, ജിബിൻ വർഗ്ഗീസ്, ദിലീപ് തോമസ്, ജെ.എച്ച്.ഐ.ഗിരീഷ് ,,ആർഷ ജിബിൻ, ഷാജി കവുങ്ങുവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114111/elapeedika-tourisam-dvpt)