---
title: "ശോണിമാ സാംസ്‌കാരിക കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം കളേഴ്‌സ് ഫെസ്റ്റ്‌ന് തുടക്കമായി"
english_title: "Colors Fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114113/colors-fest"
published_at: "2023-05-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cca0645148_IMG-20230511-WA0015.jpg"
keywords: []
---

# ശോണിമാ സാംസ്‌കാരിക കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം കളേഴ്‌സ് ഫെസ്റ്റ്‌ന് തുടക്കമായി

> **Lead Summary:** **അണിയാരം**: പാലിലാണ്ടി പീടിക ശോണിമാ സാംസ്‌കാരിക കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം കളേഴ്‌സ് ഫെസ്റ്റ്‌ന് തുടക്കമായി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സും വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ ദാസന്‍ അധ്യക്ഷനായി.

## Article Content

**അണിയാരം**: പാലിലാണ്ടി പീടിക ശോണിമാ സാംസ്‌കാരിക കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം കളേഴ്‌സ് ഫെസ്റ്റ്‌ന് തുടക്കമായി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ്സും വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ ദാസന്‍ അധ്യക്ഷനായി.

തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലെ ഡോ കെ എം ഭരതന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍ അനൂപ് സംസാരിച്ചു. ശോണിമ സെക്രട്ടറി രാഹൂല്‍ മാവിലത്ത് സ്വാഗതവും ജോ സെക്രട്ടറി പി എം ഷിജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114113/colors-fest)