---
title: "കൃത്രിമ ജലപാതപ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു"
english_title: "A popular convention was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114119/a-popular-convention-was-held"
published_at: "2023-05-11T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ccef100a31_IMG-20230511-WA0020.jpg"
keywords: []
---

# കൃത്രിമ ജലപാതപ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു

> **Lead Summary:** **തലശ്ശേരി** : കൃത്രിമ ജലപാതപ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പൂക്കോം മുസ്ലിം എല്‍ പി സ്‌കൂളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ:വിനോദ് പയ്യട കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനകീയ സര്‍ക്കാറാണിതെന്നാണ് അവകാശപ്പെടുന്നത്. ആ സര്‍ക്കാറിനെന്തു കൊണ്ടാണ് ജലപാത വിഷയം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അശോക് പയ്യട ചൊദിച്ചു.

## Article Content

**തലശ്ശേരി** : കൃത്രിമ ജലപാതപ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പൂക്കോം മുസ്ലിം എല്‍ പി സ്‌കൂളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ:വിനോദ് പയ്യട കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനകീയ സര്‍ക്കാറാണിതെന്നാണ് അവകാശപ്പെടുന്നത്. ആ സര്‍ക്കാറിനെന്തു കൊണ്ടാണ് ജലപാത വിഷയം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അശോക് പയ്യട ചൊദിച്ചു.

യോഗത്തില്‍ വൈ എം ഇസ്മയില്‍ ഹാജി അധ്യക്ഷത വഹിച്ചു പാനൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷിക ജൂമന ടീച്ചര്‍ കൃത്യമായ ജലപാത പ്രതിരോധ സംയുക്ത സമരസമിതി ജില്ലാ ചെയര്‍മാന്‍ ഇ. മനീഷ് മേഖലാ ചെയര്‍മാന്‍ ദിനേശ് പച്ചോള്‍ മേഖലാ കണ്‍വീനര്‍ സന്തോഷ് ഒടക്കാത്ത് മനോജ് സാരഗ് കെ നിസാര്‍ കെ കെ ധനജ്ഞയന്‍ എസ് കുഞ്ഞിരാമന്‍ ഷീന ഭാസ്‌കരന്‍ സി മുജീബ് നിഷിനാചന്ദ്രന്‍ പി യുസഫ്ഹാജി കെ പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114119/a-popular-convention-was-held)