---
title: "കോക്കാട് - കണിയാർവയൽ റോഡിൻ്റെ ഉദ്ഘാടനം മെയ് 13ന് മുഹമ്മദ് റിയാസ് നിർവ്വഹിക്കും"
english_title: "Muhammad Riaz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114121/muhammad-riaz"
published_at: "2023-05-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cd452dfd72_medium_2023-05-07-551ef73565.jpg"
keywords: []
---

# കോക്കാട് - കണിയാർവയൽ റോഡിൻ്റെ ഉദ്ഘാടനം മെയ് 13ന് മുഹമ്മദ് റിയാസ് നിർവ്വഹിക്കും

> **Lead Summary:** നിർമ്മാണം പൂർത്തീകരിച്ച കോക്കാട് - കണിയാർവയൽ റോഡിൻ്റെ ഉദ്ഘാടനം മെയ് 13ന് പടിയൂർ പഞ്ചായത്തിലെ തിരൂരിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ, ശ്രീകണ്ഠാപുരം നഗരസഭ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ മെക്കാഡം റോഡാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

## Article Content

നിർമ്മാണം പൂർത്തീകരിച്ച കോക്കാട് - കണിയാർവയൽ റോഡിൻ്റെ ഉദ്ഘാടനം മെയ് 13ന് പടിയൂർ പഞ്ചായത്തിലെ തിരൂരിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ, ശ്രീകണ്ഠാപുരം നഗരസഭ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ മെക്കാഡം റോഡാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളുടെ അതിർത്തി പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഈ റോഡിൻ്റെ നേരിട്ടുള്ള പ്രയോചനം ലഭിക്കുക. ഓവുചാലുകളും, സിഗ്നൽ സംവിധാനങ്ങളും ഒരുക്കിയ റോഡ് ഉളിക്കൽ- ശ്രീകണ്ഠാപുരം യാത്രക്കാർക്ക് എളുപ്പമാർഗ്ഗം കൂടിയാണ്. ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പടിയൂർ-കല്യാട് പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷംസുദ്ധീൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114121/muhammad-riaz)