---
title: "കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് - ആരോഗ്യമന്ത്രി"
english_title: "Kottarakkara Hospital's new block is named after Vandana  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114131/kottarakkara-hospitals-new-block-is-named-after-vandana"
published_at: "2023-05-11T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cdd32c9338_images_(13).jpeg"
keywords: []
---

# കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് - ആരോഗ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

## Article Content

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

അതേസമയം, ദാരുണമായി കൊല്ലപ്പെട്ട വന്ദന ദാസിന് നാട് കണ്ണീരോടെ വിട നൽകി. സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ നടന്നു. അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധി പേർ ഇവിടെയെത്തി.മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114131/kottarakkara-hospitals-new-block-is-named-after-vandana)