---
title: "സർക്കാർ വാഹനങ്ങൾ ഇനിമുതൽ കെ എല്‍ 99 സീരീസ്"
english_title: "Government vehicles henceforth KL 99 series "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114137/government-vehicles-henceforth-kl-99-series"
published_at: "2023-05-11T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ce15b714fd_images_(15).jpeg"
keywords: []
---

# സർക്കാർ വാഹനങ്ങൾ ഇനിമുതൽ കെ എല്‍ 99 സീരീസ്

> **Lead Summary:**  കെഎസ്ആ ര്‍ടിസി ബസുകള്‍ക്ക് പ്രത്യേക സീരീസ് അനുവദിച്ചതുപോലെ ഇനി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്‌കരണമെന്നാണ് ഔദ്യോഗിക വിശദീകരണം.ബുധനാഴ്ച ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.

## Article Content

 കെഎസ്ആ ര്‍ടിസി ബസുകള്‍ക്ക് പ്രത്യേക സീരീസ് അനുവദിച്ചതുപോലെ ഇനി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്‌കരണമെന്നാണ് ഔദ്യോഗിക വിശദീകരണം.ബുധനാഴ്ച ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.

നിലവില്‍ മിക്ക സര്‍ക്കാര്‍ വാഹനങ്ങളും കെഎല്‍ 1 സീരീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കെ.എല്‍. 99-എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍. 99-ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും നല്‍കുക. കെ.എല്‍. 99-സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99-ഡി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നല്‍കും. സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു.

കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114137/government-vehicles-henceforth-kl-99-series)