---
title: "ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു"
english_title: "A native of Kannur died in Riyadh following a heart attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11414/a-native-of-kannur-died-in-riyadh-following-a-heart-attack"
published_at: "2021-11-18T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195f3e35eddb_Screenshot_20211118_120400_com.facebook.katana.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

> **Lead Summary:** റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ താമസസ്ഥലത്ത് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ്-40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എണീറ്റയുടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.

## Article Content

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ താമസസ്ഥലത്ത് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ്-40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എണീറ്റയുടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.

പതിമൂന്ന് വർഷങ്ങളായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനായ ഇദ്ദേഹം തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ (ടി.എം.ഡബ്ലിയു.എ) അംഗമായിരുന്നു. കുടുംബം റിയാദിലുണ്ട്. പിതാവ്: പരേതനായ അബൂട്ടി ഹാജി, മാതാവ്: സുഹറ കക്കരക്കണ്ടി, ഭാര്യ: മുഫീന, മക്കൾ: മൻഹ ഷാഹൂദ്, മുഹമ്മദ് അമാൻ സഊദ്, സഹോദരങ്ങൾ: ജാവിദ്, ഷാനിദ്, ഷീബ, റംസീന, സബീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11414/a-native-of-kannur-died-in-riyadh-following-a-heart-attack)