---
title: "14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു."
english_title: "The 48-hour signal strike declared state-wide on 14th and 15th was called off. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114155/the-48-hour-signal-strike-declared-state-wide-on-14th-and-15th-was-called-off"
published_at: "2023-05-11T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cfba725317_safCxzvcz.jpg"
keywords: []
---

# 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു.

> **Lead Summary:** കൂലി വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികൾ ഈ മാസം 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് നടന്ന തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനും തീരുമാനമായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാർ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

## Article Content

കൂലി വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികൾ ഈ മാസം 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് നടന്ന തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനും തീരുമാനമായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാർ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114155/the-48-hour-signal-strike-declared-state-wide-on-14th-and-15th-was-called-off)