---
title: "സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ വസ്ത്ര വിതരണവും നടത്തി."
english_title: "Free Homeo Medical Camp and free distribution of clothes were conducted. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114160/free-homeo-medical-camp-and-free-distribution-of-clothes-were-conducted"
published_at: "2023-05-11T20:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d00503f1d4_sdfxcvxc.jpg"
keywords: []
---

# സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ വസ്ത്ര വിതരണവും നടത്തി.

> **Lead Summary:** പനമരം: മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വ ത്തില്‍ ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യ, മജ്‌ലിസ് ഹൃദ്ദാമുല്‍ അഹമദിയ്യ കോഴിക്കോട് എന്നീ സംഘടനകളുടെയും സംയുക്ത സഹകരണത്തില്‍ പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ പെട്ട ചക്കിണി കോളനി, മേലേ പാതിരിയമ്പം കോളനി, താഴെ പാതിരയമ്പം കോളനി എന്നീ കോളനി നിവാസികള്‍ക്കായി പനമരം ഗ്രാമപഞ്ചായയത്തിലെ പാതിരിയമ്പം രാഗം ആര്‍ട്‌സ് ക്ലബ്ബ് ഹാളില്‍ വെച്ച് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ വസ്ത്ര വിതരണവും നടത്തി. ജനമൈത്രി അസി.എക്‌സെസ് ഇന്‍സ്‌പെക്ടര്‍ ശശി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

## Article Content

പനമരം: മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വ ത്തില്‍ ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യ, മജ്‌ലിസ് ഹൃദ്ദാമുല്‍ അഹമദിയ്യ കോഴിക്കോട് എന്നീ സംഘടനകളുടെയും സംയുക്ത സഹകരണത്തില്‍ പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ പെട്ട ചക്കിണി കോളനി, മേലേ പാതിരിയമ്പം കോളനി, താഴെ പാതിരയമ്പം കോളനി എന്നീ കോളനി നിവാസികള്‍ക്കായി പനമരം ഗ്രാമപഞ്ചായയത്തിലെ പാതിരിയമ്പം രാഗം ആര്‍ട്‌സ് ക്ലബ്ബ് ഹാളില്‍ വെച്ച് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ വസ്ത്ര വിതരണവും നടത്തി. ജനമൈത്രി അസി.എക്‌സെസ് ഇന്‍സ്‌പെക്ടര്‍ ശശി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

ഹോമിയോ ഡോക്ടര്‍ ഷഹാന ടി.പി. , എച്ച്എഫ്‌ഐ കോഴിക്കോട് ഇന്‍ ചാര്‍ജ്ജ് എ.ടി നസ്‌റുദീന്‍, എച്ച്എഫ്‌ഐ വയനാട് ഇന്‍ ചാര്‍ജ്ജ് അബൂബക്കര്‍ സിദ്ധിഖ്, മിഷിനറി ഫാഹിന്‍ എം.ട്രൈബല്‍ പ്രൊമോട്ടര്‍ നീതു.  ആശാ വര്‍ക്കര്‍ സുജാത.   സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍ അലി, എത്ര സെസ് ഡ്രൈവര്‍ സജീവ് എന്നിവര്‍ . ക്യാമ്പിന് നേതൃത്വം നല്‍കി മൂന്ന് കോളനികളിലെ 45  കുടുംബത്തില്‍ നിന്നായി 105 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114160/free-homeo-medical-camp-and-free-distribution-of-clothes-were-conducted)