---
title: "വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പില്‍  അഴിമതി നടത്തിയെന്നാരോപിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഐഎം പന്തം കൊളുത്തി പ്രകടനം നടത്തി."
english_title: "Alleging that the ward member committed corruption in the employment guarantee and protesting the incident, the CPIM lit a torchlight demonstration. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114167/alleging-that-the-ward-member-committed-corruption-in-the-employment-guarantee-and-protesting-the-incident-the-cpim-lit-a-torchlight-demonstration"
published_at: "2023-05-11T20:51:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d082e65450_XCxCxC.jpg"
keywords: []
---

# വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പില്‍  അഴിമതി നടത്തിയെന്നാരോപിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഐഎം പന്തം കൊളുത്തി പ്രകടനം നടത്തി.

> **Lead Summary:** **വെള്ളമുണ്ട: **വെള്ളമുണ്ട പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പില്‍ അഴിമതി നടത്തിയെന്നാരോപിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഐഎം പന്തം കൊളുത്തി പ്രകടനം നടത്തി. സ്വന്തം തൊഴിലുറപ്പ് കാര്‍ഡില്‍ ഉള്‍പ്പെടുന്ന വ്യക്തി സ്ഥലത്തു ഇല്ലാത്തപ്പോഴും ഒപ്പിട്ട് യുഡിഎഫ് വാര്‍ഡ് മെമ്പര്‍ പണം കൈപ്പറ്റുക ആയിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു.

## Article Content

**വെള്ളമുണ്ട: **വെള്ളമുണ്ട പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പില്‍ അഴിമതി നടത്തിയെന്നാരോപിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഐഎം പന്തം കൊളുത്തി പ്രകടനം നടത്തി. സ്വന്തം തൊഴിലുറപ്പ് കാര്‍ഡില്‍ ഉള്‍പ്പെടുന്ന വ്യക്തി സ്ഥലത്തു ഇല്ലാത്തപ്പോഴും ഒപ്പിട്ട് യുഡിഎഫ് വാര്‍ഡ് മെമ്പര്‍ പണം കൈപ്പറ്റുക ആയിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു.

ഭവന നിര്‍മാണത്തിലെ തൊഴില്‍ ദിനങ്ങളില്‍ വീട്ടുടമക്കോ ബന്ധുക്കള്‍ക്കോ എടുക്കാന്‍ കഴിയുന്ന തൊഴില്‍ ദിനങ്ങളില്‍ ആണ് ക്രമക്കേട് നടത്തി പണം മേടിച്ചതെന്നും പാവപെട്ട ജനങ്ങളുടെ ചോറില്‍ മണ്ണ് വാരി ഇടുന്ന ആളായി ഒഴുക്കന്മൂല വാര്‍ഡ് മെമ്പര്‍ മാറിയിരിക്കുകയാണന്നും സിപിഐഎം കുറ്റപ്പെടുത്തിആദിവാസികളുടെ പ്രളയ പുനരധിവാസ ഭവന നിര്‍മാണത്തിലെ തൊഴില്‍ ദിനങ്ങളില്‍  കള്ള ഒപ്പിട്ട് വാര്‍ഡ് മെമ്പര്‍ നടത്തിയ തട്ടിപ്പ് അന്വേഷണത്തിന് ഒമ്പുഡ്സ്മാന്‍ അന്വേഷണത്തിന് വരികയും പണം തിരിച്ചു അടക്കാന്‍ ഉത്തരവ് ഇടുകയും ചെയ്തതായും സി പി ഐ എം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114167/alleging-that-the-ward-member-committed-corruption-in-the-employment-guarantee-and-protesting-the-incident-the-cpim-lit-a-torchlight-demonstration)