---
title: "കണ്ണൂർ ചെറുപുഴ രാജഗിരി ഇടക്കോളനിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു"
english_title: "Elephant destroyed the plants "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11418/elephant-destroyed-the-plants"
published_at: "2021-11-18T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195f6b6868f0_PicsArt_11-18-12.13.25.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴ രാജഗിരി ഇടക്കോളനിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

> **Lead Summary:** കണ്ണൂർ ചെറുപുഴ രാജഗിരി ഇടക്കോളനിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. തറയിൽ തോമസിന്റെ കൃഷിയിടത്തിലാണ് ഇത്തവണ കാട്ടാനകളിറങ്ങിയത്.

## Article Content

കണ്ണൂർ ചെറുപുഴ രാജഗിരി ഇടക്കോളനിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. തറയിൽ തോമസിന്റെ കൃഷിയിടത്തിലാണ് ഇത്തവണ കാട്ടാനകളിറങ്ങിയത്.

അഞ്ച് ആനകളടങ്ങിയ കാട്ടാനക്കൂട്ടം കമുക്, തെങ്ങ്, വാഴ തുടങ്ങിയവ കുത്തിമറിച്ചിട്ട് തിന്നുകയായിരുന്നു. കുത്തിമറിക്കാൻ പറ്റാത്ത തെങ്ങിന്റെയും മറ്റ് മരങ്ങളുടെയും തൊലി അടർത്തി തിന്നു. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് രാജഗിരി ഇടക്കോളനി ഉള്ളത്.

കർണാടകവനത്തോട് ചേർന്നുള്ള ഇവിടെ ഒരു മാസമായി കാട്ടാനകൾ തമ്പടിച്ച്‌ ഭീതിപരത്തുകയാണ്. കേരള-കർണാടക അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി കർണാടകവനത്തിലെ മരം വീണ്‌ തകർന്നിരിക്കുകയാണ്.

ഈ ഭാഗത്ത് കൂടിയാണ് കാട്ടാനക്കൂട്ടം രാജഗിരി ഇടക്കോളനിയിലേക്ക്പ്രവേശിക്കുന്നത്. കോളനിയിലെ പകുതി കൃഷികളും കാട്ടാനകൾ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11418/elephant-destroyed-the-plants)