---
title: " മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു: തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന"
english_title: "Minister V. Abdur Rahman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114232/minister-v-abdur-rahman"
published_at: "2023-05-12T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dcd66efc5e_IMG-20230512-WA0036.jpg"
keywords: []
---

#  മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു: തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

> **Lead Summary:**  **തിരുവനന്തപുരം**: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. അദ്ദേഹത്തെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. മുമ്പ് കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു അദ്ദേഹം. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്.

## Article Content

 **തിരുവനന്തപുരം**: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. അദ്ദേഹത്തെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. മുമ്പ് കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു അദ്ദേഹം. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്.

നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി നിയമസഭയിൽ അബ്ദുറഹ്മാൻ മാത്രം ഉള്ളതിനാൽ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114232/minister-v-abdur-rahman)