---
title: "ഇടിമിന്നലിൽ കനത്ത നാശനഷ്ടം: വലിയപറമ്പിൽ വനജയുടെ വീടിനാണ് മിന്നലേറ്റത്,വൈദ്യുതി ഉപകരണങ്ങൾ മുഴുവൻ കത്തി നശിച്ചു"
english_title: "Heavy damage due to lightning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114237/heavy-damage-due-to-lightning"
published_at: "2023-05-12T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd2d17be27_Screenshot_2023-05-12-11-11-35-24_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇടിമിന്നലിൽ കനത്ത നാശനഷ്ടം: വലിയപറമ്പിൽ വനജയുടെ വീടിനാണ് മിന്നലേറ്റത്,വൈദ്യുതി ഉപകരണങ്ങൾ മുഴുവൻ കത്തി നശിച്ചു

> **Lead Summary:** **പടിയൂർ**: പഞ്ചായത്തിലെ കൊശവൻ വയലിലെ വലിയപറമ്പിൽ വനജയുടെ വീടിനാണ് മിന്നലേറ്റത്. ഇടിയുടെ ആഘാതത്തിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ മുഴുവൻ കത്തി നശിച്ചു. വീട്ടിലെ നായ മിന്നലേറ്റ് ചത്തു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊശവൻ വയലിലെ വലിയപറമ്പിൽ സുരേഷും കുടുംബവുമാണ് തലനാരിഴയ്ക്ക് ഇടിമിന്നലിൻ്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെട്ടത്.

## Article Content

**പടിയൂർ**: പഞ്ചായത്തിലെ കൊശവൻ വയലിലെ വലിയപറമ്പിൽ വനജയുടെ വീടിനാണ് മിന്നലേറ്റത്. ഇടിയുടെ ആഘാതത്തിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ മുഴുവൻ കത്തി നശിച്ചു. വീട്ടിലെ നായ മിന്നലേറ്റ് ചത്തു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊശവൻ വയലിലെ വലിയപറമ്പിൽ സുരേഷും കുടുംബവുമാണ് തലനാരിഴയ്ക്ക് ഇടിമിന്നലിൻ്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെട്ടത്.

കാലിന് ഗുരുതര പരിക്കേറ്റ സുരേഷ് വിശ്രമിക്കുന്ന മുറിയിലാണ് ഇടി പൊട്ടിയത്. ഈ സമയം ഇദ്ദേഹത്തിനൊപ്പം ഭാര്യയും രണ്ട് മക്കളും കട്ടിലിൽ ഉണ്ടായിരുന്നു. ഇടിയിൽ കട്ടിലിൻ്റെ അടിയിലെ കോൺക്രീറ്റ് തകർന്ന് കുഴി രൂപപ്പെട്ടിട്ടുമുണ്ട്. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉൾപ്പെടെ തകർന്ന് തരിപ്പണമായ നിലയിലാണ്. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ മഴയ്ക്ക് മുമ്പേ വിഛേദിച്ചിരുന്നു.

എങ്കിലും ഇടിയിൽ സ്വിച്ച് ബോർഡുകൾ ഉൾപ്പെടെ വൈദ്യുതി ബന്ധം മുഴുവൻ കത്തി നശിച്ചിരിക്കുകയാണ്. വീടിൻ്റെ പലയിടങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുമുണ്ട്. ഇടിവീണതിനെ തുടർന്ന് വീടിനുള്ളിൽ സ്ഫോടന സമാനമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് വീട്ടുകാർ വൈകുന്നേരം മുതൽ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ കനത്ത നാശനഷ്ടമാണ് ഇരിക്കൂർ , പടിയൂർ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി ഉണ്ടാകാതിരുന്നത് ഇടിമിന്നലിനെത്തുടർന്ന് ഭീതിയിലായ കുടുംബത്തെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114237/heavy-damage-due-to-lightning)