---
title: "സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു"
english_title: "Results"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114239/results"
published_at: "2023-05-12T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd3fa04e0e_Screenshot_20230512-112122_Facebook.jpg"
keywords: []
---

# സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **ദില്ലി**: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം.

## Article Content

**ദില്ലി**: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം.

പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114239/results)