---
title: "സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114251/goldrate"
published_at: "2023-05-12T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ddd8029bd5_Screenshot_20230317-104952_Facebook.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240 രൂപയായി. സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലായിരുന്നു. നാല് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില കുറഞ്ഞത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240 രൂപയായി. സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലായിരുന്നു. നാല് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില കുറഞ്ഞത്.

ഇതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്‌. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ വില 5655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 4690 രൂപയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114251/goldrate)