---
title: "പണിപൂർത്തിയായിട്ടും തുറക്കാതെ കൂവേരി തിമിരി സ്മാർട്ട്‌  വില്ലേജ്  ഓഫീസ്"
english_title: "Villageoffice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114273/villageoffice"
published_at: "2023-05-12T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പണിപൂർത്തിയായിട്ടും തുറക്കാതെ കൂവേരി തിമിരി സ്മാർട്ട്‌  വില്ലേജ്  ഓഫീസ്

> **Lead Summary:** **ചപ്പാരപ്പടവ്** : കൂവേരി, തിമിരി വില്ലേജ് ഓഫീസുകൾക്കുവേണ്ടി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പണി പൂർത്തിയായിട്ടും തുറന്നില്ല. മാസങ്ങൾക്കുമുൻപ് പണി തീർന്ന കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് അനിശ്ചിതമായി നീളുന്നത്. ഒരുവർഷം മുൻപ് നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ മൂന്നുമാസം മുൻപ് പൂർത്തിയായെങ്കിലും മുറ്റവും ചുറ്റുമതിലും നിർമിച്ചിട്ടില്ല. അതേസമയം, കരാറുകാരൻ താക്കോൽ നൽകാത്തത് അവസാനഘട്ട ബില്ല് മാറാത്തതിനാലാണെന്നും ആക്ഷേപമുണ്ട്. മുറ്റവും ചുറ്റുമതിലും വേണം 'സ്റ്റേറ്റ് നിർമിതി'യാണ് രണ്ട് കെട്ടിടങ്ങളുടെയും നിർമാണം ഏറ്റെടുത്ത് കരാർ നൽകിയത്. കെട്ടിട നിർമാണ കരാറിൽ മുറ്റത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ഉൾപ്പെട്ടിരുന്നില്ല. കെട്ടിട നിർമാണം, ഫർണിഷിങ്, നെറ്റ്‍വർക് കേബിൾ, ഇലക്ട്രിഫിക്കേഷൻ എന്നിവയാണ് കരാറിലുള്ളത്. അതേസമയം രണ്ട് കെട്ടിടങ്ങൾക്കും നിർമാണത്തിനുശേഷം രണ്ട് ലക്ഷത്തിൽ താഴെ രൂപ നീക്കിയിരിപ്പ് ഫണ്ട് ഉണ്ട്. ഇത് ഉപയോഗിച്ച് മുറ്റവും ചുറ്റുമതിലും നിർമിക്കാനാകും. ഒരുങ്ങാനുണ്ട് സൗകര്യങ്ങൾകൂവേരി വില്ലേജ് ഓഫീസിനായി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ചിട്ടില്ല.

## Article Content

**ചപ്പാരപ്പടവ്** : കൂവേരി, തിമിരി വില്ലേജ് ഓഫീസുകൾക്കുവേണ്ടി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പണി പൂർത്തിയായിട്ടും തുറന്നില്ല. മാസങ്ങൾക്കുമുൻപ് പണി തീർന്ന കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് അനിശ്ചിതമായി നീളുന്നത്. ഒരുവർഷം മുൻപ് നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ മൂന്നുമാസം മുൻപ് പൂർത്തിയായെങ്കിലും മുറ്റവും ചുറ്റുമതിലും നിർമിച്ചിട്ടില്ല. അതേസമയം, കരാറുകാരൻ താക്കോൽ നൽകാത്തത് അവസാനഘട്ട ബില്ല് മാറാത്തതിനാലാണെന്നും ആക്ഷേപമുണ്ട്. മുറ്റവും ചുറ്റുമതിലും വേണം 'സ്റ്റേറ്റ് നിർമിതി'യാണ് രണ്ട് കെട്ടിടങ്ങളുടെയും നിർമാണം ഏറ്റെടുത്ത് കരാർ നൽകിയത്. കെട്ടിട നിർമാണ കരാറിൽ മുറ്റത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ഉൾപ്പെട്ടിരുന്നില്ല. കെട്ടിട നിർമാണം, ഫർണിഷിങ്, നെറ്റ്‍വർക് കേബിൾ, ഇലക്ട്രിഫിക്കേഷൻ എന്നിവയാണ് കരാറിലുള്ളത്. അതേസമയം രണ്ട് കെട്ടിടങ്ങൾക്കും നിർമാണത്തിനുശേഷം രണ്ട് ലക്ഷത്തിൽ താഴെ രൂപ നീക്കിയിരിപ്പ് ഫണ്ട് ഉണ്ട്. ഇത് ഉപയോഗിച്ച് മുറ്റവും ചുറ്റുമതിലും നിർമിക്കാനാകും. ഒരുങ്ങാനുണ്ട് സൗകര്യങ്ങൾകൂവേരി വില്ലേജ് ഓഫീസിനായി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ചിട്ടില്ല.

വൈദ്യുതലൈനുകളുടെ താഴെയാണ് കെട്ടിടമുള്ളത്. അത്കൊണ്ട് ലൈനുകൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ നമ്പർ ലഭിക്കുകയുള്ളൂ. ഇതിനുപുറമേ കെട്ടിടത്തിനു വൈദ്യുതിയും ലഭിച്ചിട്ടില്ല. ശുദ്ധജല സംവിധാനവും ഒരുക്കിയിട്ടില്ല. എരുവാട്ടി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയ വില്ലേജ് ഓഫീസ് പ്രവർത്തനം മഴക്കാലത്തിനു മുൻപ് തന്നെ പുതിയ കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലത്ത് കമ്യൂണിറ്റി ഹാളിൽ വെള്ളം കയറാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114273/villageoffice)