---
title: "മമ്പറത്തിനടുത്ത പറമ്പായിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം"
english_title: "A Congress worker's house was attacked at Parambai near Mambaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114285/a-congress-workers-house-was-attacked-at-parambai-near-mambaram"
published_at: "2023-05-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645df246659a0_Screenshot_2023-05-12-13-20-36-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മമ്പറത്തിനടുത്ത പറമ്പായിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം

> **Lead Summary:** **കൂത്ത്പറമ്പ**: മമ്പറത്തിനടുത്ത പറമ്പായിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം. സ്വരലയത്തിലെ കെ വി ചന്ദ്രന്റെ വീടിന് നേരെയാണ് അതിക്രമമുണ്ടായത്. പുലർച്ചെ 2:45 യോടെ ആണ് പറമ്പായിയിലെ കോൺഗ്രസ് പ്രവർത്തകൻ കെവി ചന്ദ്രന്റെ വീടിന് നേരെ അതിക്രമമുണ്ടായത്.

## Article Content

**കൂത്ത്പറമ്പ**: മമ്പറത്തിനടുത്ത പറമ്പായിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം. സ്വരലയത്തിലെ കെ വി ചന്ദ്രന്റെ വീടിന് നേരെയാണ് അതിക്രമമുണ്ടായത്. പുലർച്ചെ 2:45 യോടെ ആണ് പറമ്പായിയിലെ കോൺഗ്രസ് പ്രവർത്തകൻ കെവി ചന്ദ്രന്റെ വീടിന് നേരെ അതിക്രമമുണ്ടായത്.

വീടിന്റെ മതിലിന് മുകളിൽ സ്ഥാപിച്ച ചെടി ചട്ടികൾ അക്രമികൾ തകർത്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ പ്രതികൾ ഓടി രക്ഷപെട്ടു. പിണറായി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114285/a-congress-workers-house-was-attacked-at-parambai-near-mambaram)