---
title: " മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്;സാങ്കേതിക പഠന സംഘത്തിൽ തമിഴ്നാടിന്‍റെ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേരളം"
english_title: "New dam at Mullaperiyar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11430/new-dam-at-mullaperiyar"
published_at: "2021-11-18T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6196009a56142_Screenshot_20211118_125803_com.android.gallery3d.jpg"
keywords: []
---

#  മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്;സാങ്കേതിക പഠന സംഘത്തിൽ തമിഴ്നാടിന്‍റെ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേരളം

> **Lead Summary:** തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച സാങ്കേതിക പഠന സംഘത്തിൽ തമിഴ്നാടിന്‍റെ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേരളം. നവംബർ രണ്ടിന് തമിഴ്നാട് സർക്കാറിന് അയച്ച കത്തിലാണ് കേരളം പ്രതിനിധി‍യെ വേണമെന്ന ആവശ്യം ഉന്നയിച്ചത്.

## Article Content

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച സാങ്കേതിക പഠന സംഘത്തിൽ തമിഴ്നാടിന്‍റെ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേരളം. നവംബർ രണ്ടിന് തമിഴ്നാട് സർക്കാറിന് അയച്ച കത്തിലാണ് കേരളം പ്രതിനിധി‍യെ വേണമെന്ന ആവശ്യം ഉന്നയിച്ചത്.

തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. സദ്ദീപ് സക്സേനക്കാണ് സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് കത്ത് നൽകിയിട്ടുള്ളത്. സെപ്റ്റംബർ 17ലെ സെക്രട്ടറിതല യോഗത്തിന്‍റെ ആവശ്യ പ്രകാരമാണ് പ്രാതിനിധ്യം തേടുന്നതെന്ന് കത്തിൽ വിവരിക്കുന്നുണ്ട്.

പഴക്കമുള്ള നിലവിലെ മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താഴെ പുതി‍‍യ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഈ ആവശ്യം കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ അണക്കെട്ട് ബലപ്പെടുത്തിയതിനാൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്.

അതേസമയം, കേരളത്തിന് ആവശ്യമെങ്കിൽ മുല്ലപ്പെരിയാറിന് 300 മീറ്റർ താഴെ പുതിയ അണക്കെട്ട് പണിയുന്നതിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും പുതിയ അണക്കെട്ടിന് ചെലവ് വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11430/new-dam-at-mullaperiyar)