---
title: "സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉളിയിൽ ഗവ:യു .പി .സ്കൂളിൽ"
english_title: "Ulikal go:up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114315/ulikal-goup-school"
published_at: "2023-05-12T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e08d6d9dea_IMG-20230512-WA0103.jpg"
keywords: []
---

# സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉളിയിൽ ഗവ:യു .പി .സ്കൂളിൽ

> **Lead Summary:** എ.കെ.ഫാമിലി ട്രസ്റ്റും ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റും മംഗലാപുരം യേനപ്പൊയ മെഡിക്കൽ കോളേജും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 14 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉളിയിൽ ഗവ:യു .പി .സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

എ.കെ.ഫാമിലി ട്രസ്റ്റും ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റും മംഗലാപുരം യേനപ്പൊയ മെഡിക്കൽ കോളേജും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 14 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉളിയിൽ ഗവ:യു .പി .സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്യാമ്പ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വെസ്റ്റേൺ ഇന്ത്യാ കോട്ടൻസ് എം.ഡി. പി.കെ.ഷമിം അധ്യക്ഷത വഹിക്കും.വിവിധ വിഭാഗങ്ങളിലെ സുപ്പർ സ്പെഷ്യാൽറ്റി ഡോക്ടർമാർക്ക് പുറമെ മമ്മോഗ്രാം, പപ്പ് സീമർ ടെസ്റ്റ് ഉൾപ്പടെ ക്യാൻസർ രോഗനിർണ്ണയ പരിശോധനയും നടക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. വാർത്ത സമ്മേളനത്തിൽ ക്രസ്റ്റ് ട്രസ്റ്റ് ചെയർമാൻ എം.കെ.അഹമ്മദ്, കൺവീനർ കെ.പി.ഹംസ മാസ്റ്റർ,എ.കെ.അബ്ദുൾ റഷീദ്, എം.പി.അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114315/ulikal-goup-school)