---
title: "സർക്കാർ ധനസഹായം നിലച്ചു: ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക് "
english_title: "Government funding stopped. Popular hotels are closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114335/government-funding-stopped-popular-hotels-are-closed"
published_at: "2023-05-12T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e192f75c4a_IMG-20230512-WA0120.jpg"
keywords: []
---

# സർക്കാർ ധനസഹായം നിലച്ചു: ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക് 

> **Lead Summary:** സർക്കാർ ധനസഹായം നിലച്ചു. ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക് . കുടിശ്ശിക നൽകാനുള്ളത് ഒമ്പത് മാസത്തെ പണം. ചിലയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കുന്നില്ലന്ന് ജനകീയ ഹോട്ടൽ സംരംഭകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണുകളായി പ്രവർത്തിച്ച കുടുംബശ്രീ സംരംഭങ്ങളാണ് പിന്നീട് ലോക് ഡൗണിന് ശേഷം ജനകീയ ഹോട്ടൽ ആയി മാറിയത്. 20 രൂപക്ക് ജനങ്ങൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ സർക്കാർ പത്ത് രൂപയും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം. വൈദ്യുതി ചാർജു നൽകുന്നതാണ് പദ്ധതി. സർക്കാർ ധനസഹായം ലഭിക്കാത്തതിനാൽ ചിലയിടങ്ങളിൽ പൂട്ടി. വയനാട്ടിൽ ഒന്നേമുക്കാൽ കോടി രൂപയാണ് സംരംഭകർക്ക് ലഭിക്കാനുള്ളത്. ജനകീയ ഹോട്ടലുകളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും കുടിശ്ശിക പൂർണ്ണമായും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. കെ.പി.സരളാമണി, സുസ്മിത മാധവൻ, ലിസി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

സർക്കാർ ധനസഹായം നിലച്ചു. ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക് . കുടിശ്ശിക നൽകാനുള്ളത് ഒമ്പത് മാസത്തെ പണം. ചിലയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കുന്നില്ലന്ന് ജനകീയ ഹോട്ടൽ സംരംഭകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണുകളായി പ്രവർത്തിച്ച കുടുംബശ്രീ സംരംഭങ്ങളാണ് പിന്നീട് ലോക് ഡൗണിന് ശേഷം ജനകീയ ഹോട്ടൽ ആയി മാറിയത്. 20 രൂപക്ക് ജനങ്ങൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ സർക്കാർ പത്ത് രൂപയും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം. വൈദ്യുതി ചാർജു നൽകുന്നതാണ് പദ്ധതി. സർക്കാർ ധനസഹായം ലഭിക്കാത്തതിനാൽ ചിലയിടങ്ങളിൽ പൂട്ടി. വയനാട്ടിൽ ഒന്നേമുക്കാൽ കോടി രൂപയാണ് സംരംഭകർക്ക് ലഭിക്കാനുള്ളത്. ജനകീയ ഹോട്ടലുകളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും കുടിശ്ശിക പൂർണ്ണമായും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. കെ.പി.സരളാമണി, സുസ്മിത മാധവൻ, ലിസി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114335/government-funding-stopped-popular-hotels-are-closed)