---
title: "വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് ട്രാഫിക് പിഴ ഈടാക്കി;"
english_title: "A traffic fine was issued for a vehicle parked in front of the house; "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114373/a-traffic-fine-was-issued-for-a-vehicle-parked-in-front-of-the-house"
published_at: "2023-05-12T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e455fb7b7d_dzfcxzvx.jpg"
keywords: []
---

# വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് ട്രാഫിക് പിഴ ഈടാക്കി;

> **Lead Summary:** വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിൻ്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദേശം നൽകിയത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 4 ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനിൽ ആർ.എസ്.അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്.

## Article Content

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിൻ്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദേശം നൽകിയത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 4 ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനിൽ ആർ.എസ്.അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്.

ശാസ്തമംഗലം- പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാൽ ഏപ്രിൽ 4 ന് താൻ വീട്ടിൽ തന്നെയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114373/a-traffic-fine-was-issued-for-a-vehicle-parked-in-front-of-the-house)