---
title: "വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു."
english_title: "Again the forest came down and destroyed the crops. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114378/again-the-forest-came-down-and-destroyed-the-crops"
published_at: "2023-05-12T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e4a1e09fa2_dfsfxcvxc.jpg"
keywords: []
---

# വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു.

> **Lead Summary:** **പാലത്തിൻകടവ്:** പാലത്തിൻകടവിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. മണ്ഡപത്തിൽ ജയ്സൺ പുരയിടത്തിലെ ഏകദേശം 350 ഓളം വരുന്ന വാഴകളാണ് ആന നശിപ്പിച്ചത്.

## Article Content

**പാലത്തിൻകടവ്:** പാലത്തിൻകടവിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. മണ്ഡപത്തിൽ ജയ്സൺ പുരയിടത്തിലെ ഏകദേശം 350 ഓളം വരുന്ന വാഴകളാണ് ആന നശിപ്പിച്ചത്.

അഞ്ചോളം തെങ്ങുകളും കശുമാവുകളും ആണ് കാട്ടാന നശിപ്പിച്ചു. കർണാടക വനത്തിൽ പുഴയ്ക്ക് സമീപം കഴിഞ്ഞദിവസം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഇന്നലെ കനത്ത മഴ പെയ്തതുകൊണ്ട് ആന പുഴ കടന്ന് എത്തിയത് ജനങ്ങൾ അറിയാതെ പോയെന്നും ജെയ്സൺ പറഞ്ഞു.

പാലത്തിൻകടവുകാരുടെ ഏക ആശ്രയമായ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കഴിഞ്ഞ രണ്ട് ദിവസമായി പൂർണ്ണമായും പ്രവർത്തനരഹിതമായതുകൊണ്ട് അയൽവാസികളെ പോലും വിവരം അറിയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114378/again-the-forest-came-down-and-destroyed-the-crops)