---
title: "എസിഡിഎസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി സക്ഷം 2.0 പദ്ധതി സംഘടിപ്പിച്ചു."
english_title: "Saksham 2.0 project was organized as part of ACDS Mananthavadi Additional Project. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114417/saksham-20-project-was-organized-as-part-of-acds-mananthavadi-additional-project"
published_at: "2023-05-12T23:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e7c6353cae_dgfdgf.jpg"
keywords: []
---

# എസിഡിഎസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി സക്ഷം 2.0 പദ്ധതി സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **എസിഡിഎസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി സക്ഷം 2.0 പദ്ധതി സംഘടിപ്പിച്ചു. വിവിധ അംഗണ്‍വാടികള്‍ക്ക് ടിവി, പ്രഷര്‍കുക്കര്‍, സ്റ്റീല്‍പാത്രങ്ങള്‍, മിക്സി മുതലായവ വിതരണം ചെയ്തു. 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ 41 അംഗണ്‍വാടികള്‍ക്ക് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പദ്ധതി ഉദ്ഘാടനം ചെയ്തു.വെള്ളമണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗം പി കെ അമീന്‍, ഗ്രാമപഞ്ചായത്തംഗം സൗധ,സിഡിപിഒ പി ജീജ,അംഗണ്‍വാടി സൂപ്രവൈസര്‍മാര്‍,അംഗണ്‍വാടി വര്‍ക്കേഴ്സ്,സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **എസിഡിഎസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി സക്ഷം 2.0 പദ്ധതി സംഘടിപ്പിച്ചു. വിവിധ അംഗണ്‍വാടികള്‍ക്ക് ടിവി, പ്രഷര്‍കുക്കര്‍, സ്റ്റീല്‍പാത്രങ്ങള്‍, മിക്സി മുതലായവ വിതരണം ചെയ്തു. 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ 41 അംഗണ്‍വാടികള്‍ക്ക് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പദ്ധതി ഉദ്ഘാടനം ചെയ്തു.വെള്ളമണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗം പി കെ അമീന്‍, ഗ്രാമപഞ്ചായത്തംഗം സൗധ,സിഡിപിഒ പി ജീജ,അംഗണ്‍വാടി സൂപ്രവൈസര്‍മാര്‍,അംഗണ്‍വാടി വര്‍ക്കേഴ്സ്,സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114417/saksham-20-project-was-organized-as-part-of-acds-mananthavadi-additional-project)