---
title: "യു.എല്‍.സി.സി.എസ് ലിമിറ്റഡ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍;  പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടു. "
english_title: "Timely involvement of ULCCS Limited employees; The baby's life was saved. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114419/timely-involvement-of-ulccs-limited-employees-the-babys-life-was-saved"
published_at: "2023-05-12T23:41:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e815ab2618_dfgdxg.jpg"
keywords: []
---

# യു.എല്‍.സി.സി.എസ് ലിമിറ്റഡ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍;  പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടു. 

> **Lead Summary:** **മാനന്തവാടി:** യു.എല്‍.സി.സി.എസ് ലിമിറ്റഡ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് ജീവന്‍ തിരികെ ലഭിച്ചു. യു.എല്‍.സി.സി.എസ് ലിമിറ്റഡ് കരാറേറ്റെടുത്ത് നടത്തുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ നാല്‍പ്പത്തിനാലാം മൈലിനടുത്ത് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

## Article Content

**മാനന്തവാടി:** യു.എല്‍.സി.സി.എസ് ലിമിറ്റഡ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് ജീവന്‍ തിരികെ ലഭിച്ചു. യു.എല്‍.സി.സി.എസ് ലിമിറ്റഡ് കരാറേറ്റെടുത്ത് നടത്തുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ നാല്‍പ്പത്തിനാലാം മൈലിനടുത്ത് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

ഒരു വീട്ടില്‍ നിന്ന് നിലവിളി ഉയരുന്നത് പ്രോജക്ട് ലീഡര്‍ ആയ കുമാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ സൈറ്റ് എന്‍ജിനീയറായ ജെയ്‌സനേയും സേഫ്റ്റി ഓഫീസറായ അരുണിനെയും സബ് ലീഡര്‍ മോഹനനെയും കൂട്ടി ഓടിയെത്തിയപ്പോള്‍ മൂന്നു വയസ്സുള്ള കുട്ടി കിണറ്റില്‍ വീണു കിടക്കുന്നതാണ് കാണുന്നത്.

തുടര്‍ന്ന് ഒട്ടുംതന്നെ സമയം പാഴാക്കാതെ കുമാരന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ജയ്‌സണ്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ കരയില്‍ എത്തിച്ച് സേഫ്റ്റി ഓഫീസര്‍ അരുണ്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അച്ചു, മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ സൊസൈറ്റിയുടെ വാഹനത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. 

സമയചിതമായി പ്രവര്‍ത്തിച്ച് ഒരു പിഞ്ചു ജീവന്‍ രക്ഷിച്ച മാനന്തവാടി ജെീവനക്കാരെ നാട്ടുകാര്‍ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114419/timely-involvement-of-ulccs-limited-employees-the-babys-life-was-saved)