---
title: "ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്"
english_title: "Tamil Nadu had informed Kerala about the opening of the dam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11442/tamil-nadu-had-informed-kerala-about-the-opening-of-the-dam"
published_at: "2021-11-18T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6196110e4c93c_Screenshot_20211118_140824_com.facebook.katana.jpg"
keywords: []
---

# ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്

> **Lead Summary:** ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്. കേരള ജലവിഭവ വകുപ്പിന്ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.

## Article Content

ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്. കേരള ജലവിഭവ വകുപ്പിന്ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11442/tamil-nadu-had-informed-kerala-about-the-opening-of-the-dam)