---
title: "കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ എർത്ത് കോപ്പർ വയർ കളവ് ചെയ്തയാൾ പിടിയിൽ"
english_title: "The person who stole the electrical earth copper wire of the building was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114508/the-person-who-stole-the-electrical-earth-copper-wire-of-the-building-was-arrested"
published_at: "2023-05-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f357375067_IMG-20230513-WA0073.jpg"
keywords: []
---

# കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ എർത്ത് കോപ്പർ വയർ കളവ് ചെയ്തയാൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ചാലാട് യു പി സ്കൂളിനടുത്തുള്ള കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ എർത്ത് കോപ്പർ വയർ കളവ് ചെയ്തയാളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശി അജിത്ത് കുമാറാണ് പിടിയിലായത്. ഇയാൾ കെട്ടിടത്തിന്റെ തൊട്ടടുത്താണ് താമസം.

## Article Content

**കണ്ണൂർ**: ചാലാട് യു പി സ്കൂളിനടുത്തുള്ള കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ എർത്ത് കോപ്പർ വയർ കളവ് ചെയ്തയാളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശി അജിത്ത് കുമാറാണ് പിടിയിലായത്. ഇയാൾ കെട്ടിടത്തിന്റെ തൊട്ടടുത്താണ് താമസം.

ഇക്കഴിഞ്ഞ ദിവസം 10.05.2023 ന് ഇയാൾ കോപ്പർ വയർ മുറിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടം നോക്കിനടത്തിപ്പുകാരനും കെട്ടിടത്തിലെ സ്ഥാപനത്തിലെ ജീവനക്കാരനും ചേർന്ന് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് മുറിച്ചെടുത്ത വയർ അവിടെ സൂക്ഷിച്ചുവെക്കുകയും ഇയാളെ പറഞ്ഞുവിടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം സംഭവസ്ഥലത്തെത്തിയ കെട്ടിട ഉടമ സൂക്ഷിച്ചുവച്ച കോപ്പർ വയറും മുറിച്ചെടുത്ത വയറിന്റെ ബാക്കി ഭാഗവും കാണാത്തതിന്നെ തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.രണ്ട് മാസം മുന്നെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഡിസ്ട്രിബ്യൂഷൻ ബോക്സിന്റെ കോപ്പർ വയറും, ഫയറിന്റെ വയറും ആരോ മുറിച്ച് കൊണ്ട് പോയിരുന്നു . ആരാണ് മുറിച്ചെടുത്തതെന്ന് വ്യക്തമല്ലാത്തതിനാൽ പരാതിയൊന്നും നൽകിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114508/the-person-who-stole-the-electrical-earth-copper-wire-of-the-building-was-arrested)