---
title: "വയോധികയെ ആക്രമിച്ച് മാല കവർന്ന പ്രതികൾ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114509/arrested"
published_at: "2023-05-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f3673f0791_Screenshot_20230513-123027_Facebook.jpg"
keywords: []
---

# വയോധികയെ ആക്രമിച്ച് മാല കവർന്ന പ്രതികൾ അറസ്റ്റിൽ 

> **Lead Summary:** **വർക്കല**: പാങ്ങോട് പുലിപ്പാറയിൽ എൺപതു കാരിയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികൾ വർക്കലയിൽ അറസ്റ്റിൽ. പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ , അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വർക്കല മുൻസിപ്പൽ ടൗൺ ഹാളിന്റെ പരിസര ത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഇവ രെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് ചാദ്യം ചെയ്തതോടെയാണ് കവർച്ച കേസി ലെ പ്രതികളാണെന്നു മനസ്സിലാകുന്നത്. പുലി പ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിന്റെ ആ യിഷ ബീവിയുടെ മാലയാണ് ബുധനാഴ്ച വൈ കിട്ട് അഞ്ചരയോടെ കവർന്നത്.

## Article Content

**വർക്കല**: പാങ്ങോട് പുലിപ്പാറയിൽ എൺപതു കാരിയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികൾ വർക്കലയിൽ അറസ്റ്റിൽ. പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ , അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വർക്കല മുൻസിപ്പൽ ടൗൺ ഹാളിന്റെ പരിസര ത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഇവ രെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് ചാദ്യം ചെയ്തതോടെയാണ് കവർച്ച കേസി ലെ പ്രതികളാണെന്നു മനസ്സിലാകുന്നത്. പുലി പ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിന്റെ ആ യിഷ ബീവിയുടെ മാലയാണ് ബുധനാഴ്ച വൈ കിട്ട് അഞ്ചരയോടെ കവർന്നത്.

ഇവരുടെ വീട്ടിൽ രാവിലെ കൂലി പണിക്ക് പോ വുകയും 11 വരെ ജോലി ചെയ്തശേഷം കൂലി വാങ്ങിപ്പോയവരാണ് പ്രതികൾ.വീടിന്റെ അടു ക്കള ഭാഗത്തെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇ വർ അകത്തുകടന്നത്. കസേരയിൽ ഇരുന്ന ആയിഷ ബീവിയുടെ മുഖത്ത് അമർത്തി മുക്കാ ൽ പവന്റെ മാല പൊട്ടിച്ചു. അലമാരയും മറ്റും ത്തിത്തുറന്നശേഷം ഇവർ കടന്ന് കളയുക യായിരുന്നു. പ്രതികളെ പാങ്ങോട് പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114509/arrested)