ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി; കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ  ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി; കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത
Nov 18, 2021 02:54 PM | By Maneesha

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദം ആയി. തീവ്ര ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തിൽ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീവ്ര ന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് - തെക്ക് ആന്ധ്രാ പ്രദേശ് തീരത്ത് നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത. അറബികടൽ ന്യുന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ  സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല. എന്നിരുന്നാലും അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Two more days of rain in Kerala

Next TV

Related Stories
ഇരിട്ടി എടൂരിൽ മധ്യവയസ്കൻ വിഷം ഉള്ളിൽചെന്ന് മരണപ്പെട്ടു

Nov 25, 2021 07:45 AM

ഇരിട്ടി എടൂരിൽ മധ്യവയസ്കൻ വിഷം ഉള്ളിൽചെന്ന് മരണപ്പെട്ടു

എടൂർ: കമ്പിനിനിരത്ത് സഹദേവൻ ആനക്കല്ലുങ്കൽ(75)വിഷം കഴിച്ചതിനെ തുടർന്ന്...

Read More >>
അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് നിര്യാതയായി

Oct 27, 2021 03:46 PM

അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് നിര്യാതയായി

സംസ്കാരം നാളെ രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ്...

Read More >>
നടൻ നെടുമുടി വേണു വിടവാങ്ങി

Oct 11, 2021 02:06 PM

നടൻ നെടുമുടി വേണു വിടവാങ്ങി

നടൻ നെടുമുടി വേണു (73) വിടവാങ്ങി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച പകൽ 1:30 ഓടെയായിരുന്നു അന്ത്യം....

Read More >>
കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ നിര്യാതയായി

Oct 4, 2021 11:00 AM

കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ നിര്യാതയായി

കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ(84)...

Read More >>
കണ്ണൂരില്‍ വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Oct 4, 2021 09:33 AM

കണ്ണൂരില്‍ വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂരില്‍ വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ...

Read More >>
ചിറപ്പുറത്ത് ജോണി (68) നിര്യാതനായി

Oct 3, 2021 06:19 PM

ചിറപ്പുറത്ത് ജോണി (68) നിര്യാതനായി

ചിറപ്പുറത്ത് ജോണി (68)...

Read More >>
Top Stories