---
title: "കൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Kochi airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114519/kochi-airport"
published_at: "2023-05-13T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f3d16f066f_Screenshot_2023-05-13-12-56-58-56_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** **നെടുമ്പാശ്ശേരി**: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദിൽനിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ പിടിച്ചത്. ഇൻഡിഗോ വിമാനത്തിൽ മലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.

## Article Content

**നെടുമ്പാശ്ശേരി**: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദിൽനിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ പിടിച്ചത്. ഇൻഡിഗോ വിമാനത്തിൽ മലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.

ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. 525 ഗ്രാം മയക്കുമരുന്ന് 33 കാളുകളാക്കി തുടയിൽ കെട്ടിവെച്ചിരിക്കുകയായിരുന്നു. സി.ഐ.എസ്.എഫ്. ഇയാളെ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114519/kochi-airport)