---
title: "വരുന്നൂ ഇലക്‌ട്രിക് ഹൈവേ; വമ്പന്‍ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്‍കരി"
english_title: "Nithingdugari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114530/nithingdugari"
published_at: "2023-05-13T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f49938b924_n4992486041683966233133e384aab766ea910c568af85fbfd1e8de7ec299c44faf8423e4f483a4d1ca094c.jpg"
keywords: []
---

# വരുന്നൂ ഇലക്‌ട്രിക് ഹൈവേ; വമ്പന്‍ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്‍കരി

> **Lead Summary:** കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം റോഡുകളുടെ ഒരു വലിയ ശൃംഖല നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.പലയിടത്തും വലിയ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശക്തമായ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കൊപ്പം ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്‌ട്രിക് കാറുകളും ഉപയോഗിച്ച്‌ തങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ ഓട്ടോമൊബൈല്‍ കമ്ബനികളും ശ്രമിക്കുന്നു.

## Article Content

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം റോഡുകളുടെ ഒരു വലിയ ശൃംഖല നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.പലയിടത്തും വലിയ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശക്തമായ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കൊപ്പം ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്‌ട്രിക് കാറുകളും ഉപയോഗിച്ച്‌ തങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ ഓട്ടോമൊബൈല്‍ കമ്ബനികളും ശ്രമിക്കുന്നു.

ഇപ്പോഴിതാ ഇലക്‌ട്രിക്ക് വാഹന മേഖലയ്ക്ക് ഉണര്‍വ്വേകുന്ന വലിയൊരു പ്രസ്‍താവന നടത്തിയിരിക്കുകയാണ് നിതിന്‍ ഗഡ്‍കരി. സാമ്ബത്തികമായി ലാഭകരമായ ഇലക്‌ട്രിക് ഹൈവേകളുടെ വികസനം സംബന്ധിച്ച്‌ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കുന്നു. തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം, സാമ്ബത്തികമായി ലാഭകരമായ ഇലക്‌ട്രിക് ഹൈവേകളുടെ വികസനത്തിനായി നിരവധി കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി (സിഐഐ) യുടെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ നിതിന്‍ ഗഡ്‍കരി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യയുടെ വികസനം അനിവാര്യമാണ്. അതേസമയം സുസ്ഥിര വികസനമാണ് ആത്യന്തിക ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഇറക്കുമതിക്ക് പകരം ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത റോഡ് ഗതാഗത, ഹൈവേ മന്ത്രി എടുത്തുപറഞ്ഞു. വാണിജ്യ മോഡലുകള്‍ നിര്‍മ്മിക്കാന്‍ വന്‍കിട കമ്ബനികളോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി അഭ്യര്‍ത്ഥിച്ചു. ഇലക്‌ട്രിക് ഹൈവേകള്‍ സാമ്ബത്തികമായി ലാഭകരമാക്കുന്നതിനെക്കുറിച്ച്‌ താന്‍ ടാറ്റയുമായും മറ്റു ചിലരുമായും ചര്‍ച്ച ചെയ്‍തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114530/nithingdugari)