---
title: "കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ദ്രുതഗതിയിലായി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114553/kuthuparamba"
published_at: "2023-05-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f6541893be_Screenshot_2023-05-13-15-53-03-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ദ്രുതഗതിയിലായി

> **Lead Summary:** **കൂത്തുപറമ്പ**: താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ദ്രുതഗതിയിലായി. 60 കോടി രൂപ ചിലവിലാണ് 11 നിലകളിലുള്ള കൂറ്റൻ കെട്ടിടം നിർമ്മിക്കുന്നത് 9 നിലകളും രണ്ട് ബേസ്‌മെന്റും അടക്കം 11 നിലകളിലുള്ള കൂറ്റൻ കെട്ടിടമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്നത്. അഞ്ചു ഫ്ളോറുകളുടെ സ്ട്രക്ചർ വർക്ക് അടങ്ങിയ ഫസ്റ്റ് ഫെയ്സിന്റെ നിർമ്മാണം ഇതിനകം ഏകദേശം പൂർത്തിയായിരിക്കുകയാണ്.

## Article Content

**കൂത്തുപറമ്പ**: താലൂക്ക് ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ദ്രുതഗതിയിലായി. 60 കോടി രൂപ ചിലവിലാണ് 11 നിലകളിലുള്ള കൂറ്റൻ കെട്ടിടം നിർമ്മിക്കുന്നത് 9 നിലകളും രണ്ട് ബേസ്‌മെന്റും അടക്കം 11 നിലകളിലുള്ള കൂറ്റൻ കെട്ടിടമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്നത്. അഞ്ചു ഫ്ളോറുകളുടെ സ്ട്രക്ചർ വർക്ക് അടങ്ങിയ ഫസ്റ്റ് ഫെയ്സിന്റെ നിർമ്മാണം ഇതിനകം ഏകദേശം പൂർത്തിയായിരിക്കുകയാണ്.

സെക്കൻഡ് ഫെയ്സ് ആയ ബാക്കി നാല് ഫ്ലോറുകളിൽ ഇലക്ട്രിക്,പ്ലംബിംഗ്,എ സി, ഫയർ വർക്ക്‌ എന്നിവയും നടന്നു വരികയാണ്. പുതുതായി നിർമ്മിക്കുന്ന ബിൽഡിങ്ങിൽ ഓപ്പറേഷൻ തിയേറ്റർ, മോർച്ചറി, ഒ പി, വാർഡ് തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്നതാണ്. കെ കെ ഷൈലജ ടീച്ചർ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഫണ്ട് അനുവദിച്ചത്. 13 കോടിയുടെ ഫസ്റ്റ് ഫേസും 46 കോടിയുടെ സെക്കൻഡ് ഫേസും അടങ്ങിയ 60 കോടി രൂപയുടെ പ്രോജക്ട് ആണിത്.

2024 ഫെബ്രുവരോട് കൂടി നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികളാണ് നടന്നു വരുന്നത്. നൂറിലേറെ തൊഴിലാളികളാണ് ദിനംപ്രതി കെട്ടിടനിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയായിരിക്കും കൂത്തുപറമ്പിൽ സജ്ജമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114553/kuthuparamba)